കെഎസ്ആർടിസി ഡ്രൈവർ ആത്മഹത്യ ചെയ്ത നിലയിൽ; കുടുംബപ്രശ്‌നങ്ങളെന്ന് പൊലീസ്

തിരുവനന്തപുരത്ത് കെഎസ്ആർടിസി ഡ്രൈവറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വിതുര കരിപ്പാലം സ്വദേശി സജികുമാറിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിലെ ഫാനിൽ തുങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോളയിലെ ഡ്രൈവറാണ് സജികുമാർ. കുടുംബ പ്രശ്‌നങ്ങളാണ് മരണകാരണമെനാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം സജികുമാർ മദ്യപിച്ച് എത്തി ഭാര്യയുമായി വഴക്കുണ്ടായെന്ന് അയൽവാസികൾ പറഞ്ഞു.ഇന്ന് രാവിലെ മുറി തുറക്കാത്തതിനെ തുടർന്ന് വാതിൽ തള്ളി തുറന്നപ്പോഴാണ് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. വിതുര പൊലീസ് കേസെടുത്തു.