*കെ.എസ്.ചിത്രയ്ക്ക് ശിവഗിരി പുരസ്കാരം സമർപ്പിച്ചു*

ശിവഗിരി : 90-ാമത് ശിവഗിരി തീർഥാടന കലാസാംസകാരിക സമ്മേളനവും കലാപരിപാടികളുടെ ഉദ്ഘാടനവും ഗായിക കെ.എസ്.ചിത്ര നിർവഹിച്ചു.

ചലച്ചിത്ര സംവിധായകൻ വിനയൻ അധ്യക്ഷനായി. സ്വാമി ശുഭാംഗാനന്ദ, രമ്യ ഹരിദാസ് എം.പി., നടി സന്ധ്യാ രാജേന്ദ്രൻ, ഗോകുലം ഗോപാലൻ, സ്വാമി വിശാലാനന്ദ, സ്വാമി വീരേശ്വരാനന്ദ എന്നിവർ സംസാരിച്ചു.

വിശിഷ്ട ഗായികയ്ക്കുള്ള ശിവഗിരി പുരസ്കാരം കെ.എസ്.ചിത്രയ്ക്ക് സ്വാമി സച്ചിദാനന്ദയും കെ.ജി.ബാബുരാജനും ചേർന്ന് സമർപ്പിച്ചു.

പത്തൊൻപതാം നൂറ്റാണ്ട് സിനിമയുടെ പിന്നണി പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു.