വെഞ്ഞാറമൂട് ആലന്തറ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവത്തിന് വർണ്ണാഭമായ തുടക്കം.

വെഞ്ഞാറമൂട് : ആലന്തറ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവത്തിന് വർണ്ണാഭമായ തുടക്കം. ഇതിനോട് അനുബന്ധിച്ച് ആരംഭിച്ച കാർഷിക വ്യവസായിക വിപണന മേള ഡി.കെ.മുരളി എം എൽ എ ഉദ്ഘാടനം ചെയ്തു. നെല്ലനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീനാരാജേന്ദൻ അദ്ധ്യക്ഷയായിരുന്നു. മാണിക്കോട് മഹാദേവക്ഷേത്രം അഡ്വൈസറി കമ്മിറ്റി അംഗം അജയൻ , സി പി എം ലോക്കൽ കമ്മിറ്റി സെക്രട്ടറി സുജിത് , ക്ഷേത്രഭാരവാഹികളായ പവനൻ , ദീപു, അൽ സജീർ , അനിൽകുമാർ, രാജു , ബിജി ലാൽ , ഇക്ബാൽ തുടങ്ങിയവർ പങ്കെടുക്കു.

ഫോട്ടോ: ആലന്തറ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ആരംഭിച്ച ആലന്തറ മേള ഡി കെ മുരളി എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.