ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് 'സൗഹൃദം' നടിച്ചു; കൊല്ലത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മൂന്നുപേർ അറസ്റ്റിൽ.

തിരുവനന്തപുരം: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിനിയെ യുവാവ്‌
പീഡിപ്പിച്ചു. തിരുവനന്തപുരം പെരുമാതുറ സ്വദേശി ജസീറാണ്‌ പെണ്‍കുട്ടിയെ
പീഡിപ്പിച്ചത്‌.

കൊല്ലം കുണ്ടറ സ്വദേശിനിയായ പെണ്‍കുട്ടിയെ തിരുവനന്തപുരം പാലോട്‌ എത്തിച്ചാണ്‌
ഇയാള്‍ പീഡിപ്പിച്ചത്‌.

ജസീറിനെയും രണ്ട്‌ സുഹൃത്തുക്കളെയും പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. പെരുമാതുറ
സ്വദേശികളായ നൌഫല്‍, നിയാസ്‌ എന്നിവരാണ്‌ പിടിയിലായ മറ്റ്‌ രണ്ടുപേര്‍. കുട്ടിയെ
കൊണ്ടുപോകാന്‍ വാഹനം ഒരുക്കി നല്‍കിയതിനും വീട്‌ വാടകയ്ക്ക്‌ എടുത്ത്‌
നല്കിയതിനുമാണ്‌ സുഹൃത്തുക്കളെ അറസ്റ്റ്‌ ചെയ്തത്‌. ജസീറും നാഫലും നിരവധി
ക്രിമിനല്‍ കേസുകളിലെ പ്രതികളാണ്‌.

നേരില്‍ കാണണമെന്ന്‌ ആവശ്യപ്പെട്ടതോടെ കുണ്ടറയിലെത്തിയ പെണ്‍കുട്ടിയെ,
പ്രതികള്‍ കാറില്‍ പാലോടുള്ള വീട്ടിലെത്തിക്കുകയും കൂട്ടബലാത്സംഗം
ചെയ്യുകയുമായിരുന്നു.