ജഡ്ജിയുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന കേസില്‍ അഡ്വ. സൈബി ജോസിനോട് ബാര്‍ കൗണ്‍സില്‍ വിശദീകരണം തേടി. നിയമ മന്ത്രാലയത്തില്‍ നിന്നുള്ള കത്തിന്റെ അടിസ്ഥാനത്തിലാണ് കൗണ്‍സിലിന്‍റെ നടപടി. പരാതിക്കാരുടെ വിശദീകരണവും ബാര്‍ കൗണ്‍സില്‍ കേള്‍ക്കും. അതേസമയം കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഡിജിപി അഡ്വക്കേറ്റ് ജനറലിന് കൈമാറി.