സ്വഗൃഹം പദ്ധതി: മറ്റൊരു കുടുംബത്തിന് കൂടി കൈത്താങ്ങായി ജില്ലാ ഭരണകൂടം

'സ്വഗൃഹം' പദ്ധതിയുടെ ഭാഗമായി 
വള്ളക്കടവ് സ്വദേശി ബെനഡിക്ടയുടെ കുടുംബത്തിനുള്ള   
ഗൃഹോപകരണങ്ങൾ ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഇവരുടെ വീട്ടിലെത്തി വിതരണം ചെയ്തു. സബ്കളക്ടര്‍ ഡോ. അശ്വതി ശ്രീനിവാസ് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷീജ മേരി , ഡെപ്യൂട്ടി തഹസീൽദാർ വില്ലേജ് ഓഫീസര്‍, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ പങ്കെടുത്തു. ഭവനനിര്‍മാണം പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ സാധനസാമഗ്രികള്‍ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നതിനായി ജില്ലാ ഭരണകൂടം നടപ്പാക്കുന്ന പദ്ധതിയാണ് ഓപ്പറേഷന്‍ സ്വഗൃഹം.

 അരികുവത്കരിക്കപ്പെട്ട വിഭാഗങ്ങളെ പിന്‍താങ്ങുക എന്ന ഉദ്ദേശ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയിലൂടെ രണ്ട് കുടുംബങ്ങൾക്കാണ് ഇതുവരെ ആനുകൂല്യം ലഭിച്ചത്. തുടർന്നും അർഹതയുള്ളവരെ കണ്ടെത്തി സഹായം നൽകും.തീരദേശമേഖലയിലെ വീടുകള്‍ക്കാണ് പദ്ധതിയുടെ ഭാഗമായി ഭവനനിര്‍മാണം പൂര്‍ത്തീകരിക്കാനുള്ള സഹായം നല്‍കുന്നത്.