സ്കൂൾ വിദ്യാർഥിനിയുമായി പ്രണയം നടിച്ച് വിദ്യാർത്ഥിനിയെ കടത്തിക്കൊണ്ടുപോയി പീഡനം നടത്തിയ കേസിൽ പ്രതി പിടിയിൽ

സ്കൂൾ വിദ്യാർഥിനിയുമായി പ്രണയം നടിച്ച് വിദ്യാർത്ഥിനിയെ കടത്തിക്കൊണ്ടുപോയി പീഡനം നടത്തിയ കേസിൽ പ്രതിയായ കൊല്ലം ജില്ലയിൽ എലമാട് വില്ലേജിൽ ആക്കൽ ദേശത്തെ മനസ്സിലെ നിസാമുദ്ദീൻ മകൻ മുഹമ്മദ് അഫ്സൽ വയസ്സ് 22 ആണ് പോലീസ് പിടിയിലായത് സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിനിയെ ബൈക്കിൽ കടത്തിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ചും പ്രതിയുടെ വീട്ടിൽ വച്ചും പീഡിപ്പിക്കുകയായിരുന്നു തുടർന്ന് സ്കൂളിൽ കൗൺസിലിങ്ങിന് ഇടയ്ക്ക് വിദ്യാർത്ഥിനി അധ്യാപകരോട് വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പോലീസിൽ പരാതി നൽകിയത് ഒളിവിലായിരുന്ന പ്രതിയെ തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി ശിൽപക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി ജി ബിനുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സനൂജ് സബ് ഇൻസ്പെക്ടർ വിജിത്ത് കെ നായർ എഎസ്ഐ താഹിറുദ്ധീൻ സീനിയർ സിവിൽ പോലീസ് ഓഫീസർ മഹേഷ് സിവിൽ പോലീസ് ഓഫീസർ ശ്രീരാജ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു