ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, ഉമ്രാന്‍ മാലിക്ക്, യൂസ്‌വേന്ദ്ര ചാഹല്‍.
ന്യൂസിലന്‍ഡ്: ഡെവോണ്‍ കോണ്‍വെ, ഹെന്റി നിക്കോള്‍സ്, ഡാരില്‍ മിച്ചല്‍, ടോം ലാതം, ഗ്ലെന്‍ ഫിലിപ്‌സ്, മൈക്കല്‍ ബ്രേസ്‌വെല്‍, മിച്ചല്‍ സാന്റ്‌നര്‍, ജേക്കബ് ഡഫി, ലോക്കി ഫെര്‍ഗൂസണ്‍, ബ്ലെയര്‍ ടിക്‌നര്‍.
ചില റെക്കോര്‍ഡുകള്‍ ഇന്ത്യന്‍ താരങ്ങളെ കാത്തിരിക്കുന്നുണ്ട്. അതില്‍ പ്രധാനി വിരാട് കോലി തന്നെയാണ്. ന്യൂസിലന്‍ഡിനെതിരെ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികളും സെഞ്ചുറികളും നേടുന്ന കാര്യത്തില്‍ സച്ചിനെ മറികടക്കാനുള്ള അവസരം വിരാട് കോലിക്കുണ്ട്. ന്യൂസിലന്‍ഡിനെതിരെ അഞ്ച് ഏകദിന സെഞ്ചുറികള്‍ സച്ചിനും കോലിക്കുമുണ്ട്. ഇന്ന് ഒരു സെഞ്ചുറി നേടിയാല്‍ സച്ചിനെ മറികടക്കാന്‍ കോലിക്കാവും.
അതോടൈാപ്പം ആറ് സെഞ്ചുറികള്‍ നേടിയ മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗിനൊപ്പം എത്തുകയും ചെയ്യാം. അര്‍ധ സെഞ്ചുറികളുടെ കാര്യമെടുത്താല്‍ സച്ചിനും കോലിയും ഇപ്പോള്‍ ഒപ്പത്തിനൊപ്പമാണ്. ഇരുവര്‍ക്കും കിവീസിനെതിരെ 13 ഫിഫ്റ്റികള്‍ വീതമാണുള്ളത്. 10 റണ്‍സ് കൂടി നേടിയാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന് 500 റണ്‍സ് പൂര്‍ത്തിയാക്കാം. ഇപ്പോള്‍ 10 ഏകദിന ഇന്നിംഗ്‌സുകളില്‍ 490 റണ്‍സാണ് കിഷന്റെ സമ്പാദ്യം.