ഗുണ്ട ആക്ട് പ്രകാരം അറസ്റ്റിൽ.

ചിറയിൻകീഴ് :  ഗുണ്ട ആക്ട് പ്രകാരം അറസ്റ്റിൽ. ചിറയിൻകീഴ്, മംഗലാപുരം, കടക്കാവൂർ പോലീസ് സ്റ്റേഷനുകളിലായി നിരവധി  കേസിൽ ഉൾപ്പെട്ട പെരുംകുഴി നാലുമുക്ക് വിശാഖം വീട്ടിൽ തുളസീധരന്റെ മകൻ ശബരിനാഥിനെ ( 42 ) ചിറയിൻകീഴ് പോലീസ് അറസ്റ്റു ചെയ്തു.   തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോം ജോർജിന്റ ഉത്തരവ് പ്രകാരം തിരുവനന്തപുരം റൂറൽ SP ഡി ശിൽപയുടെയും , ഗുണ്ട ആക്ട് തിരുവനന്തപുരം റൂറൽ നോഡൽ ഓഫീസർ സ്പെഷ്യൽ ബ്രാഞ്ച് DYSP ശ്രീകാന്തിന്റെയും നിർദേശപ്രകാരം ആറ്റിങ്ങൽ DYSP ജി ബിനു, ചിറയിൻകീഴ് SHO ജി ബി മുകേഷ്  എന്നിവരുടെ നേതൃത്വത്തിലാണ്  അറസ്റ്റ് ചെയ്തത്. 1997ൽ  പെരുംങ്ങുഴി നാലുമുക്കിൽ നടന്ന  ഒരു കൊലക്കേസിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ ശേഷം വ്യാപകമായി MDMA, കഞ്ചാവ് തുടങ്ങിയ മയക്കുമരുന്ന് വിൽപ്പന നടത്തി വരികയായിരുന്നപ്പോൾ ചിറയിൻകീഴ്, മംഗലാപുരം, കടക്കാവൂർ പോലീസ് സ്റ്റേഷനുകളിലും, നെയ്യാറ്റിൻകര  എക്സൈസ് കേസിലും പ്രതിയായ ഇയാൾ ഏറ്റവും ഒടുവിൽ MDMA വൻ തോതിൽ വിൽപ്പനക്കായി കൊണ്ട് വന്നപ്പോൾ കടക്കാവൂർ വച്ചു പോലീസ് പിടിയിൽ ആകുകയായിരുന്നു. ലഹരി വിൽപ്പനക്കാർക്കെതിരെ ശക്തമായ  നടപടികൾ  സ്വീകരിക്കാൻ സർക്കാർ നിർദേശത്തിന്റെ ഭാഗമായി ഇയാൾക്കെതിരെ KAAPA(ഗുണ്ട ആക്ട്)നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത് .സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഇയാൾക്കെതിരെ ചിറയിൻകീഴ് SHO നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.. അറസ്റ്റ് ചെയ്ത ഇയാളെ 16/1/23ൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചു.2022 -23വർഷത്തിൽ തിരുവന്തപുരം റൂറൽ ജില്ലയിൽ നിന്ന് 18 പേർക്കെതിരെ  കരുതൽ തടങ്കൽ ഉത്തരവ് പ്രകാരം നടപടികൾ സ്വീകരിച്ചു.38 ഗുണ്ടകൾക്കെതിരെ അവരുടെ സഞ്ചലനം നിയന്ത്രിച്ചു കൊണ്ടുള്ള നടപടികളും സ്വീകരിച്ചു.തുടർന്നും റൂറൽ  SP  ഡി ശിൽപ IPS ന്റെ നേതൃത്വത്തിൽ ഗുണ്ടകൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതാണെന്ന് പോലീസ് അറിയിച്ചു.