വർക്കലയിൽ വിദേശ വനിതയിൽ നിന്നും നാല് കോടിയോളം രൂപ തട്ടിയെടുത്തു എന്ന പരാതിയിന്മേൽ അയിരൂർ പോലീസ് കേസെടുത്തു.

വർക്കലയിൽ വിദേശ വനിതയിൽ നിന്നും നാല് കോടിയോളം രൂപ തട്ടിയെടുത്തു എന്ന പരാതിയിന്മേൽ അയിരൂർ പോലീസ് കേസെടുത്തു. സ്വീഡൻ സ്വദേശിയായ ഇൻഡ്യൻ പൗരത്വം കൂടിയുള്ള യുവതിയിൽ നിന്നും അനാഥാലയം തുടങ്ങാമെന്നു പറഞ്ഞു വിശ്വാസിപ്പിച്ചു നാല് കോടിയോളം രൂപ തട്ടിയെടുത്തതായും യുവതിയും രക്ഷിതാക്കളും വർക്കലയിൽ എത്തിയാൽ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തി എന്നാണ് യുവതി പോലീസിന് നൽകിയ മൊഴി .

സ്വീഡൻ സ്വദേശിനിയായ അന്ന എൽസ മറിയ അനു ബ്രാണ്ടിറ്റ് നൽകിയ പരാതിയിന്മേൽ കഴിഞ്ഞദിവസം അയിരൂർ പോലീസ് കേസ് എടുത്തിട്ടുള്ളത്. വർക്കല ഇടവ ബീച്ചിൽ പ്രവർത്തിക്കുന്ന Palm Tree ബീച്ച് റിസോർട്ട് ഉടമ തിലകനും കൂട്ടാളികളായ സജീവ്, സിനിമോൻ , നജീബ് എന്നിവർക്ക് എതിരെയാണ് കേസെടുത്തിട്ടുള്ളത്. 

അന്ന എൽസ മറിയ അനു ബ്രാണ്ടിറ്റ് ന്റെ മാതാപിതാക്കളായ അന്ന ഹെലിന എലിസബത്ത് ബ്രാണ്ടിറ്റ് , സ്റ്റുവർട്ട് എന്നിവരുടെ അക്കൗണ്ടിൽ നിന്നാണ് 4 കോടിയോളം രൂപ വെസ്റ്റേൺ യൂണിയൻ വഴിയും യൂണിയൻ ബാങ്ക് വഴിയും പണം നൽകിയതിനുള്ള രേഖകൾ ഉൾപ്പെടെയാണ് യുവതി പരാതി നൽകിയിട്ടുള്ളത്.