ഷവർമ സ്റ്റാന്റിൽ പൂച്ച കയറാനിടയായ ഹോട്ടൽ അടപ്പിച്ചു

(പൂച്ച കഴിച്ച ഷവർമ നശിപ്പിച്ചിരുന്നെന്ന് ഹോട്ടലുടമ പറഞ്ഞു) 

പയ്യന്നൂർ കേളോത്ത് അബ്ദുൾ റഹ്‌മാൻ കെ.പി.സി. എന്ന ലൈസൻസിയുടെ ഉടമസ്ഥതയിലുള്ള മജ്ലീസ് ഹോട്ടൽ അടപ്പിച്ചു
ഷവർമ സ്റ്റാന്റിൽ പൂച്ച കയറാനിടയായ സംഭവം സ്ഥാപനത്തിന് പുറത്ത് അടച്ചുറപ്പില്ലാതെ അശ്രദ്ധയോടെ കൈകാര്യം ചെയ്തതിനാലാണ് നടപടി സ്വീകരിച്ചത്.

നിലവിലുള്ള അപാകതകൾ പരിഹരിച്ച് മാത്രമേ ഹോട്ടൽ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളു എന്ന് നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.