ഊമയും ബധിരയുമായ ഭാര്യയെ മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ആള്‍ പോലീസ് പിടിയില്‍

പരവൂര്‍ . ഊമയും ബധിരയുമായ ഭാര്യയെ മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ആള്‍ പോലീസ് പിടിയില്‍. പൂതക്കുളം മാവിള പുത്തന്‍വീട്ടില്‍ ജയചന്ദ്രന്‍(52) ആണ് പരവൂര്‍ പോലീസിന്‍റെ പിടിയിലായത്. ഭാര്യയുടെ സ്വര്‍ണ്ണാഭരണങ്ങളും പണവും വിറ്റ് നശിപ്പിച്ച മദ്യപാനിയായ പ്രതി കൂടുതല്‍ പണം ആവശ്യപ്പെട്ട് ഭാര്യയെ സ്ഥിരമായി മര്‍ദ്ദിക്കുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. 17 ആം തീയതി സമാന രീതിയില്‍ ഇയാള്‍ ഭാര്യയുമായി വഴക്കുണ്ടാക്കുകയും, തുടര്‍ന്ന് നിരവധി തവണ ഭാര്യയുടെ തല ഭിത്തിയില്‍ ശക്തിയായി ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യ്തു. ഭാര്യാ സഹോദരി പ്രതിക്കെതിരെ പരവൂര്‍ പോലീസ് സ്റ്റേഷനില്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ശാരീരിക വൈകല്യം അനുഭവിക്കുന്നവര്‍ക്കെതിരെയുള്ള കൈയ്യേറ്റത്തിനും കൊലപാതക ശ്രമത്തിനും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു....