ഡിസംബര്‍ 15 ന് ആരംഭിച്ച ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ നവതി ആഘോഷവും തീര്‍ത്ഥാടനത്തിന്‍റെ പ്രബോധന പരമ്പരയും വ്യാഴാഴ്ച (ജനുവരി 5) രാവിലെ 10 ന് നടക്കുന്ന സമ്മേളനത്തോടെ പര്യവസാനിക്കും.
ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമിയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യും. വര്‍ക്കല എം.എല്‍.എ. അഡ്വ. വി. ജോയി മുഖ്യപ്രസംഗം നടത്തും. മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം. ലാജി ആശംസകള്‍ നേരും.
ഋതംഭരാനന്ദ സ്വാമി, ബോധിതീര്‍ത്ഥ സ്വാമി, ഗുരുധര്‍മ്മ പ്രചരണ സഭാ സെക്രട്ടറി ഗുരുപ്രകാശം സ്വാമി, ഗുരുധര്‍മ്മ പ്രചരണസഭ, വര്‍ക്കല മണ്ഡലം പ്രസിഡന്‍റ് സുരേഷ്കുമാര്‍, ശിവഗിരി എസ്.എന്‍.ഡി.പി. യൂണിയന്‍ സെക്രട്ടറി അജി എസ്.ആര്‍ എം. മഠത്തിലെ മറ്റ് സംന്യാസിമാര്‍, ബ്രഹ്മചാരിമാര്‍, ഭക്തര്‍ എന്നിവര്‍ സംബന്ധിക്കും. തീര്‍ത്ഥാടനകമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ സ്വാഗതവും ട്രസ്റ്റ് ട്രഷറര്‍ സ്വാമി ശാരദാനന്ദ കൃതജ്ഞതയും പറയും.