കേരളത്തെ ജനവാസയോഗ്യമാക്കി നില നിർത്തുന്നതാണ് വികസനം : ജോസഫ് സി മാത്യു

കല്ലമ്പലം : പശ്ചിമഘട്ടം മുതൽ തീരം വരെ നിരന്തര പാരിസ്ഥിതിക പ്രശ്നങ്ങളെ നേരിടുന്ന കേരളത്തെ ജനവാസ യോഗ്യമാക്കി നിലനിർത്തുക എന്നതാണ് ഭാവിയിലേക്കുള്ള വികസനം എന്ന് രാഷ്ട്രീയ നിരീക്ഷകൻ ജോസഫ് സി മാത്യു അഭിപ്രായപ്പെട്ടു. ദീർഘദർശനമില്ലാത്ത പ്രവർത്തനം ദുരന്തങ്ങൾ വിളിച്ചുവരുത്തുന്നതിന് ഉദാഹരണമാണ് ഉത്തരാഖണ്ടിലെ ജോഷിമഠ് എന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി പ്രവർത്തകൻ ശ്രീധരാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ദുരന്തം ഉണ്ടാകുന്നതിന് മുമ്പ് ഒരു വിനാശ പദ്ധതിയെ തടയാൻ കഴിഞ്ഞു എന്നതാണ് സിൽവർ ലൈൻ വിരുദ്ധ സമരത്തിന്റെ പ്രസക്തി എന്ന് അദ്ദേഹം പറഞ്ഞു.