അതിരപ്പിള്ളി പ്ലാന്‍റേഷന്‍ തോട്ടത്തില്‍ തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടിയെ കണ്ടെത്തി. ചൊവ്വാഴ്ച ഇറങ്ങിയ ആനക്കൂട്ടത്തിനൊപ്പമായിരുന്നു കുട്ടിയാന. അമ്മയടക്കം അഞ്ച് ആനകള്‍ ഒപ്പമുണ്ടായിരുന്നു. ആക്രമണത്തിലോ, കുടുക്കില്‍ കുടുങ്ങിയോ തുമ്പിക്കൈ അറ്റതാകാമെന്ന് നിഗമനം. നാട്ടുകാരനായ സജിന്‍ ഷാജുവാണ് വനപാലകരെ വിവരം അറിയിച്ചത്.