പാഴ്‌സൽ വഴി എത്തിയ എം.ഡി.എം.എ പിടികൂടി: വാങ്ങാനെത്തിയ ആൾ മുങ്ങി

വഴുതക്കാട് പാഴ്സൽ വഴി എത്തിയ എം.ഡി.എം.എ പിടികൂടി. പത്തര ഗ്രാം എംഡി.എം.എയാണ് എക്സൈസ് പിടികൂടിയത്. ബംഗളൂരുവിൽ നിന്നാണ് പാഴ്സൽ എത്തിയത്. തിരിച്ചറിയൽ രേഖ ചോദിച്ചപ്പോൾ പാഴ്സൽ വാങ്ങാൻ എത്തിയ യുവാവ് മുങ്ങി. വാങ്ങാനെത്തിയ ആളോട് പാഴ്‌സൽ കേന്ദ്രത്തിലെ ജീവനക്കാർ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടു. എന്നാൽ രേഖ നൽകാൻ ഇയാൾ തയ്യാറായില്ല. ഇതോടെ ഇയാൾ മുങ്ങി. സംശയം തോന്നിയ ജീവനക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് സംഭവം പുറത്തായത്. ബംഗളൂരു, ഗോവ തുടങ്ങിയ സ്ഥലത്ത് നിന്ന് പാഴ്‌സൽ വഴിയാണ് ഇപ്പോൾ വ്യാപകമായി കേരളത്തിലേക്ക് ലഹരി എത്തുന്നത്.