പുതുശ്ശേരിമുക്ക് ആക്ഷൻ കൗൺസിലിന്റെ
നേതൃത്വത്തിൽ ആറ്റിങ്ങൽ
താലൂക്ക് ഓഫീസ് ഉപരോധം നടന്നു .
കച്ചേരി ജംഗ്ഷനിൽ നിന്നും വൻ പ്രതിഷേധ സമരമായി സമരപ്രവർത്തകർ
താലൂക്ക് ഓഫീസിലേക്ക് എത്തുകയും തുടർന്ന് അവിടെ ഉപരോധവും പൊതുയോഗവും സംഘടിപ്പിക്കുകയും ആയിരുന്നു.
ഉപരോധ സമരത്തിലും പൊതു യോഗത്തിലും പ്രമുഖരായ വ്യക്തിത്വങ്ങൾ പങ്കെടുത്തു .സ്ത്രീകളും കുട്ടികളും വൃദ്ധരും അടക്കം ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധ സമരത്തിൽ നാട് നശിപ്പിക്കുന്ന റിങ്ങ് റോഡ് അലായിമെന്റിനെതിരെ കടുത്ത പ്രതിഷേധവും പ്രതിരോധവുമാണ് ഉയർന്നത്...!