തിരുവനന്തപുരം: പോക്‌സോ കേസ് പ്രതിയായ 27 കാരനെ ലൈംഗികമായി പീഡിപ്പിച്ച സി.ഐ ജയ സനിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. അഡീഷണൽ സെഷൻസ് കോടതി ആറ് ആണ് സനിലിന്റെ ജാമ്യാപേക്ഷ തള്ളിയത്. ജയ സനിൽ നിലവിൽ സസ്‌പെൻഷനിലാണ്. കൈക്കൂലി കേസിലാണ് ഇയാളെ സസ്‌പെൻഡ് ചെയ്തത്.തിരുവനന്തപുരം അയിരൂർ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ആയിരുന്നു ജയ സിനിൽ. കേസിൽനിന്ന് ഒഴിവാക്കിത്തരാം എന്ന് വാഗ്ദാനം ചെയ്താണ് ഇയാൾ പോക്‌സോ കേസ് പ്രതിയെ പീഡിപ്പിച്ചത്. കഴിഞ്ഞ ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവങ്ങൾ നടക്കുന്നത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട 17 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ജയ സിനിലിനെതിരെ പരാതി നൽകിയത്.