ഗോള്‍ഡന്‍ മില്‍ക്ക് അല്ലെങ്കില്‍ മഞ്ഞള്‍ പാല്‍ രാത്രി കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് നല്ല ഉറക്കം ലഭിക്കുന്നതാണ്.
അത് കൂടാതെ ഏറ്റവും തണുപ്പുള്ള അവസ്ഥയില്‍ ശരീരത്തിന് ചൂട് നല്‍കുന്നതിനും മഞ്ഞള്‍പ്പാല്‍ സഹായിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തിനെ നിര്‍ജ്ജലീകരണം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പൂര്‍ണമായും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ്.
ഇഞ്ചി ചായ കുടിക്കുന്നതിലൂടെ അത് നിങ്ങളുടെ ശരീരത്തില്‍ വളരെയധികം മാറ്റങ്ങള്‍ വരുത്തുന്നു. ഇഞ്ചി ചായ ശരീരത്തിന്റെ ജലാംശം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു മികച്ച മാര്‍ഗമാണ്. തണുത്ത കാലാവസ്ഥയില്‍ ശരീരം ചൂടാക്കുന്നതിനും ഇഞ്ചിച്ചായ കഴിക്കുന്നത് സഹായിക്കുന്നു.
ഹെര്‍ബല്‍ ടീ വലിയ ഗുണങ്ങള്‍ തന്നെയാണ് നല്‍കുന്നത്. ഇത് നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഹെര്‍ബല്‍ ടീയില്‍ ഏറ്റവും മികച്ചതാണ് കമോമൈല്‍ ചായ. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. പേശിവലിവ് പോലുള്ള അസ്വസ്ഥതകളെ പരിഹരിക്കുന്നതിനും ഉത്കണ്ഠ, ഗ്യാസ് എന്നിവയെ പ്രതിരോധിക്കുന്നതിനും ശീലമാക്കാവുന്ന ഒരു പാനീയമാണ്.