ജൈവ അജൈവ മാലിന്യങ്ങൾ പൊതു സ്ഥലങ്ങളിൽ വലിച്ചെറിയുന്നതിന് എതിരെ നടക്കുന്ന ക്യാമ്പയിന്റെ ഭാഗമായി ഇരുപത്തിയെട്ടാംമൈൽ മാർക്കറ്റ് വൃത്തിയാക്കി കൊണ്ട് നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു, വാർഡ് മെമ്പർ പൈവേലിക്കോണം ബിജു, പതിനേഴാം വാർഡ് മെമ്പർ എസ്.മണി ലാൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുധീരൻ. നവകേരളം കർമ്മ പദ്ധതി ബ്ലോക്ക് ആർ.പി യായ പ്രവീൺ പി ,നാവായിക്കുളം പഞ്ചായത്തിലെ ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഹരിത കർമ്മ സേന അംഗങ്ങൾക്ക് പ്രസിഡൻറ് സത്യപ്രതിഞ്ജ ചൊല്ലി കൊടുത്തു .ശേഖരിച്ച അജൈവ വസ്തുക്കൾ സി കെ സി ക്ക് നൽകുന്നതിനായി എംസിഎഫിലേക്ക് മാറ്റി .തുടർന്ന് മാലിന്യങ്ങൾ പൊതുസ്ഥലത്തു വലിച്ചെറിയാതിരിക്കാൻ സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങൾക്ക് അറിയിപ്പ് നൽകി .