വിവാഹത്തിൽ നിന്ന് പിന്മാറിയ യുവാവിനെ പെൺകുട്ടിയും ബന്ധുക്കളും വീടുകയറി ആക്രമിച്ചെന്ന് പരാതി.അയിരൂർ ഹരിപുരം സ്വദേശി നന്ദുവിനെയാണ് ആക്രമിച്ചത്.സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുക്കളെ പോലീസ് അറസ്റ്റ് ചെയ്തു.ഇന്ന് പുലർച്ചയാണ് വർക്കല അയിരൂർ ഹരിപുരം സ്വദേശി നന്ദുവും അമ്മ ശാലിനിയും ഉൾപ്പെടെയുള്ള ബന്ധുക്കൾ ആക്രമണത്തിന് ഇരയായത്.നന്ദുവുമായി വിവാഹമുറപ്പിച്ചിരുന്ന വർക്കല രാമന്തളി സ്വദേശിനിയായ പെൺകുട്ടിയും ബന്ധുക്കളുമാണ് ആക്രമണം നടത്തിയത്. മതം മാറി വിവാഹം കഴിക്കാൻ തയ്യാറാകാത്തതാണ് ആക്രമണത്തിന് കാരണം എന്ന് ശാലിനി പോലീസിനെ നൽകിയ പരാതിയിൽ പറയുന്നു. ഇരുവരുടെയും വിവാഹം ഉറപ്പിച്ചിരുന്നു എങ്കിലും പെൺകുട്ടിയുടെ രണ്ടാം വിവാഹം എന്നറിഞ്ഞതോടെ പിന്മാറുകയായിരുന്നു എന്നാണ് യുവാവിന്റെ വീട്ടുകാരുടെ വാദം. വീട്ടുസാധനങ്ങൾ ഉൾപ്പെടെ ആക്രമണത്തിൽ തകർന്നു. പെൺകുട്ടി ഉൾപ്പെടെ പത്തോളം പേർക്കെതിരെ അയിരൂർ പോലീസ് കേസെടുത്തു.