വാട്സാപ്പ് ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കി; അഡ്മിന്‍റെ നാവ് മുറിച്ചെടുത്ത് പ്രതികാരം

വാട്സാപ്പ് ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കിയെന്ന് ആരോപിച്ച്‌ അഡ്മിന്‍റെ നാവ് മുറിച്ചെടുത്ത് യുവാക്കളുടെ പ്രതികാരം.മഹാരാഷ്ട്രയിലെ പൂനെയ്ക്കടുത്ത് ഫുര്‍സുംഗിയാണ് അതി ക്രൂരമായ സംഭവം നടന്നത്. കഴിഞ്ഞ ഡിസംബര്‍ 28ന് നടന്ന ആക്രമണത്തില്‍ യുവാവിന്‍റെ ഭാര്യ ഹദാപ്സര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പരാതിക്കാരായ ദമ്പതികളും പ്രതികളും ഒരേ പ്രദേശത്താണ് താമസിച്ചിരുന്നത്. ഓം ഹൈറ്റ്സ് ഓപ്പറേഷന്‍ എന്ന പേരില്‍ സ്ഥലത്തെ ഹൗസിംഗ് സൊസൈറ്റിയിലെ അംഗങ്ങള്‍ക്കായി രൂപീകരിച്ച വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ നിന്ന് പ്രതികളില്‍ ഒരാളെ നീക്കം ചെയ്തതാണ് യുവാക്കളെ പ്രകോപിപ്പിച്ചത്. തന്നെ ഒഴിവാക്കിയതിന്‍റെ കാരണം തിരക്കി പ്രതി അഡ്മിന് മെസെജ് അയച്ചെങ്കില്‍ പ്രതികരണമൊന്നും ലഭിച്ചില്ല. തുടര്‍ന്ന് ഫോണില്‍ വിളിച്ച്‌ അഡ്മിനെ നേരില്‍ കാണണമെന്ന് യുവാവ് ആവശ്യപ്പെട്ടു.തുടര്‍ന്ന് അഡ്മിനും ഭാര്യയും ഓഫീസിലിരിക്കെ പ്രതികള്‍ സ്ഥലത്തെത്തി ബഹളം വെച്ചു.

ഗ്രൂപ്പില്‍ ക്രമരഹിതമായി മെസെജ് അയച്ചതിനെ തുടര്‍ന്ന് ആളുകളെ ഒഴിവാക്കി ഗ്രൂപ്പ് ക്ലോസ് ചെയ്തെന്ന് അഡ്മിന്‍ മറുപടി നല്‍കി. തുടര്‍ന്ന് 5 യുവാക്കള്‍ ചേര്‍ന്ന് അഡ്മിനെ ക്രൂരമായി മര്‍ദ്ദിക്കുകയും നാവ് മുറിച്ചെടുക്കുകയുമായിരുന്നു. ആക്രമണത്തില്‍ യുവാവിന്‍റെ മുഖത്തും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്