*വിൽപ്പനക്കായി കൊണ്ടുവന്ന എം ഡി എം എ വാമനപുരം എക്സൈസ് പിടികൂടി.*

വെഞ്ഞാറമൂട്ടിൽ മാരക മയക്കുമരുന്നായ എംഡി എംഎ പിടികൂടി. രണ്ടു പേർ അറസ്റ്റിൽ
പരവൂർ സ്വദേശികളായ ജാഫർ ഖാൻ (23) ഹാമീദ് റോഷൻ (21) എന്നിവരാണ് അറസ്റ്റിലായത്.
ഇവരിൽ നിന്നും വിൽപനയ്ക്കായി കൊണ്ട് വന്ന ഒന്നര ഗ്രാം മയക്കുമരുന്ന് കണ്ടെടുത്തു. വാമനപുരം എക്സൈസ് ഇൻസ്പക്ടർ മോഹൻ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്