വെഞ്ഞാറമൂട് മാണിക്കോട് ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി എസ് ഐ റാങ്കിലെ പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പോലീസ് കണ്‍ട്രോള്‍ റൂം തുറക്കും. ശിവരാത്രി മഹോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി ഡി കെ മുരളി എംഎൽഎയുടെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന വകുപ്പ് തലയോഗത്തിലാണ് സുരക്ഷ ഉറപ്പാക്കാന്‍ പോലീസ് കണ്‍ട്രോള്‍ റൂം തുറക്കാന്‍ തീരുമാനിച്ചത്.ഇതിനു പുറമേ പ്ലാസ്റ്റിക് പൂര്‍ണ്ണമായും ഒഴിവാക്കി ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കാന്‍ വേണ്ടനടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു.ആര്‍ഡി ഒ കെ പി ജയകുമാർ,
നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് ബീനാ
രാജേന്ദ്രൻ, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അസീന ബീവി, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കീഴായിക്കോണം സോമൻ, ആർ ഉഷാകുമാരി,
വെഞ്ഞാറമൂട് സിഐ അനൂപ് കൃഷ്ണൻ, എസ് ഐ രാഹുൽ, നെല്ലനാട് വില്ലേജ് ഓഫീസർ അൻസാർ , ഹെൽത്ത് ഇൻസ്പക്ടർ സന്തോഷ്, കെ എസ് ഇ ബി എ ഇ ജയശ്രീ , ഫയർഫോഴ്സ് അസി. സ്റ്റേഷൻ ഓഫീസർ ജോർജ്ജ്, എക്സൈസ് ഇൻസ്പക്ടർ മോഹനൻ തുടങ്ങിയവർ പങ്കെടുത്തു. ഉപദേശക സമിതി പ്രസിഡന്റ് അർജ്ജുനൻ
സ്വാഗതവും സെക്രട്ടറി പി വാമദേവന്‍പിള്ള റിപ്പോര്‍ട്ടും, കമ്മിറ്റി അംഗം തുളസി പി നായർ നന്ദിയും പറഞ്ഞു.