*വെഞ്ഞാറമൂട് വെള്ളൂമണ്ണടി മേലാറ്റുമൂഴി പുള്ളി പച്ച യിൽ ഓട്ടോ നിയന്ത്രണം വിട്ടു തലകുത്തി മറിഞ്ഞു സ്കൂൾ വിദ്യാർഥി മരിച്ചു.*
ഇന്നലെ വൈകിട്ടോടെ ആയിരുന്നു സംഭവം. വെള്ളു മണ്ണടി എൽ പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥി അഭിനവ് ആണ് മരിച്ചത്.വെള്ളൂ മണ്ണടി മേലതിൽ വീട്ടിൽ ബിനു മോനും
കുടുംബവും സഞ്ചരിച്ചിരുന്ന ഓട്ടോയാണ് മറിഞ്ഞത്.
ബിനുമോന്റ് ബന്ധുവിന്റെ വീട്ടിൽ പാലുകാച് ചടങ്ങിന് പോയി മടങ്ങവേ യായിരുന്നു സംഭവം.
ബിനുമോൻ തന്നെയായിരുന്നു ഓട്ടോ ഓടിച്ചിരുന്നത്. ഓട്ടോയുടെ അടിയിൽപ്പെട്ട അഭിനവിന് ഗുരുതരപരക്കുണ്ടായിരുന്നു. ഉടൻതന്നെ ആശുപത്രി യിൽ എത്തിച്ചെങ്കിലും രാത്രി 11:30 യോടെ മരണം സംഭവിക്കുകയായിരുന്നു.
അഭിനവിനെ കൂടാതെ ചേട്ടൻ വൈഷ്ണവും. അമ്മ രാജിയും. അപ്പൂപ്പൻ ധർമ്മരാജനും ഒപ്പം ആട്ടോയിൽ ഉണ്ടായിരുന്നു. ഇവർക്കും പരിക്കേറ്റിട്ടുണ്ട്.