പാലോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസസിന് അംഗീകാരം

തിരുവനന്തപുരം : മൃഗസംരക്ഷണ വകുപ്പിന്റെ സംസ്ഥാന റഫറല്‍ ലബോറട്ടറിയായി പ്രവര്‍ത്തിക്കുന്ന പാലോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസസിന് അംഗീകാരം ലഭിച്ചുവെന്ന് മന്ത്രി ഓഫിസ് അറിയിച്ചു. ഇവിടെയുള്ള പ്രധാന ലബോറട്ടറി വിഭാഗങ്ങളായ മൈക്രോ ബയോളജി, മോളിക്യൂളാര്‍ ബയോളജി, പാരാസൈറ്റോളജി വിഭാഗങ്ങളാണ് ഐ.എസ്.ഒ അക്രഡിറ്റേഷന് അര്‍ഹമായത്.മൃഗങ്ങളിലെ പേവിഷ ബാധ നിർണയം, ആനകളിലെ ഹെര്‍പ്പിസ് രോഗ നിർണയം, മൃഗങ്ങളിലെ വിര ബാധ നിർണയം എന്നിവക്കുള്ള ടെസറ്റുകളാണ് പുതിയ വെര്‍ഷനിലുള്ള അംഗീകാരത്തിന് അര്‍ഹമായത്. പേവിഷബാധ നിർണയവും ഹെര്‍പ്പിസ് രോഗ നിർണയവും 2019ല്‍ തന്നെ വെര്‍ഷനില്‍ അക്രഡിറ്റേഷന്‍ നേടിയിരുന്നു. ആനകളിലെ ഹെര്‍പ്പിസ് രോഗ നിർണയത്തിനുള്ള ഇന്ത്യയിലെ ഏക അക്രഡിറ്റഡ് ലബോറട്ടറിയാണ് പാലോട്. അതിനാൽ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള സാമ്പിളുകള്‍ ആനകളിലെ ഹെര്‍പ്പിസ് രോഗ നിണയത്തിനായി ഇവിടെ എത്തുന്നുണ്ട്.