പൊതിച്ചോർ ഉൾപ്പെടെ ഭക്ഷണ പാഴ്സലുകളിൽ സ്റ്റിക്കർ നിർബന്ധമാക്കി സർക്കാർ ഉത്തരവ്

ഹോട്ടലുകളിൽ നിന്നു വിതരണം ചെയ്യുന്ന ഭക്ഷണപ്പൊതികളിൽ പാകം ചെയ്ത തീയതിയും സമയവും വ്യക്തമായി രേഖപ്പെടുത്തിയ സ്ലിപ്പോ സ്റ്റിക്കറോ നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി. 

സംസ്ഥാനത്തു ഹോട്ടലുകളിൽ നിന്നു വിതരണം നടത്തുന്ന ഭക്ഷണപ്പൊതികളിൽ പഴകിയ ഭക്ഷണം പിടികൂടിയതോടെയാണ് ഭക്ഷ്യ സുരക്ഷാ കസീഷണർ ഉത്തരവിറക്കിയത്.

ഹൈറിസ്ക് ഹോട്ട് ഫുഡ്സ് വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്തു 2 മണിക്കൂറിനുള്ളിൽ കഴിക്കണം. 

പാലും പാലുൽപ്പന്നങ്ങളും ഇറച്ചിയും ഇറച്ചിയുൽപ്പന്നങ്ങും മീനും മീനുൽപ്പന്നങ്ങളും ഈ വിഭാഗത്തിൽ വരും.

ഹൈറിസ്ക് ഭക്ഷണം ദൂരസ്ഥലത്തലത്താണ് എത്തിക്കേണ്ടതെങ്കിൽ യാത്രയിൽ 60 ഡിഗ്രി സെൽഷ്യസ്‌ നിലനിർത്തണം.

*സന്നദ്ധ സംഘടനകൾ ആശുപത്രികളിലും മറ്റും വിതരണം ചെയ്യുന്ന പൊതിച്ചോർ ഉൾപ്പെടെ എല്ലാത്തരം ഭക്ഷണത്തിനും ഉത്തരവ് ബാധകമാണ്.*

ബില്ലിൽ സമയം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ എത്ര സമയത്തിനുള്ളിൽ ഭക്ഷണം കഴിക്കണമെന്ന സ്റ്റിക്കർ പതിച്ചിരിക്കണം.

ബിൽ ഇല്ലാത്ത ചെറുകിട ഹോട്ടലുകൾ പൊതിയിലെ സ്റ്റിക്കറിൽ സമയവും എത്ര മണിക്കൂറിനുള്ളിൽ ഉപയോഗിക്കണമെന്നും രേഖപ്പെടുത്തണം.

*ഹൈറിസ്ക് ഫുഡ് ഏതെല്ലാം ?*

ഇറച്ചി, മീൻ , മുട്ട, പാൽ എന്നിവ ഉപയോഗിച്ചു തയ്യാറാക്കിയ ഭക്ഷണങ്ങൾ ഈ വിഭാഗത്തിൽ വരും. പാകം ചെയ്തവ 60 ഡിഗ്രി സെൽഷ്യസിലും വേവിക്കാത്തവ മൈനസ് 5 ഡിഗ്രി സെൽഷ്യസിലും സൂക്ഷിക്കണം.