സ്വാമി ചിദ്ഘനാനന്ദ പുരസ്കാരം സച്ചിദാനന്ദ സ്വാമിയ്ക്ക്

ശിവഗിരി : സ്വാമി ചിദ്ഘനാനന്ദ സ്മൃതി പുരസ്കാരം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദസ്വാമിയ്ക്ക്. കൊട്ടാരക്കര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വാമി ചിദ്ഘനാനന്ദ ഫൗണ്ടേഷനാണ് അവാര്‍ഡ് നല്‍കുക. ഇരുപത്തിഅയ്യായിരത്തി ഒന്ന് രൂപയും ഫലകവും ചേര്‍ന്നുള്ള പുരസ്കാരം ഞായറാഴ്ച (22-1-23) ചിദ്ഘനാനന്ദ സ്വാമിയുടെ നൂറ്റി ഒന്നാം ജന്‍മവാര്‍ഷികത്തോടനുബന്ധിച്ച് പുത്തൂര്‍ പാങ്ങോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ കരിമ്പിന്‍ പുഴ ശിവശങ്കരാനന്ദാശ്രമം മഠാധിപതി ആത്മാനന്ദ സ്വാമി പുരസ്കാരം സച്ചിദാനന്ദ സ്വാമിയ്ക്ക് സമര്‍പ്പിക്കും