ന്യൂഡെല്‍ഹി . രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് പുന:രാരംഭിയ്ക്കും. ഡൽഹിയിലെ കാശ്മീരി ഗേറ്റിൽ നിന്ന് രാവിലെ യാത്രയുടെ രണ്ടാം ഘട്ടത്തിന് തുടക്കമാകും. ഭാരത് ജോഡോ യാത്ര ഇന്ന് ഉത്തർപ്രദേശിലെയ്ക്ക് ആണ് തുടർന്ന് പ്രവേശിയ്ക്കുക. കന്യാകുമാരി മുതൽ ഡൽഹി വരെ ഇതിനകം യാതെഅ 3122 കിലോമീറ്റർ ദൂരം പിന്നിട്ട് കഴിഞ്ഞു. യാത്ര ഇന്ന് മുതൽ 5-ാം തീയതി വരെ ആണ് ഉത്തർ പ്രദേശിൽ പര്യടനം നടത്തുക. ജനുവരി 6 മുതൽ ജനുവരി 10 വരെ ഹരിയാനയിലും തുടർന്ന് 11 മുതൽ ജനുവരി 20 വരെ പഞ്ചാബിലും ഹിമാചലിലും 20 മുതൽ 30 വരെ ജമ്മുകാശ്മീരിലും യാത്ര പര്യടനം നടത്തും.