തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന 17 ടൺ റേഷൻ അരി പുളിയറ ചെക് പോസ്റ്റിൽ പൊലീസ് പിടികൂടി. ലോറി ഡ്രൈവർ തിരുവനന്തപുരം സ്വദേശി സന്തോഷ് കുമാറിനെ അറസ്റ്റ് ചെയ്തു. വിരുതു നഗറിൽ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് കൊണ്ടുവന്ന അരി ഞായറാഴ്ച രാവിലെയാണ് തമിഴ്നാട് പൊലീസ് പിടികൂടിയത്.തമിഴ്നാട്ടിൽ സൗജന്യ നിരക്കിൽ റേഷൻ കാർഡ് ഉടമകൾക്ക് വിതരണം ചെയ്യുന്ന അരിയാണിത്. പച്ചരിയും പുഴുക്കലരിയും ലോറിയിൽ ഉണ്ടായിരുന്നു. വിവിധ ബ്രാൻഡുകളായി 25കിലോവീതം വരുന്ന ചാക്കുകളിലാണ് അരി നിറച്ചിരുന്നത്. കൂടിയ വിലക്ക് കേരളത്തിൽ വിൽക്കാനാണ് പല ബ്രാൻഡുകളായി എത്തിച്ചത്. ലോറിയും അരിയും സിവിൽ സപ്ലൈസിന്റെ തിരുനെൽവേലി ഗോഡൗണിലേക്ക് മാറ്റി.