പോത്തന്‍കോട്ട് നോക്കുകൂലി കൊടുക്കാത്തതിന് കയറ്റിറക്ക് തൊഴിലാളികളുടെ വക കട ഉടമക്ക് നേരെ അസഭ്യംവിളിയും ജീവനക്കാരന് മര്‍ദനവും

 പോത്തന്‍കോട് മൊത്തവ്യാപാര സ്ഥാപനത്തിലാണ് യൂണിയനുകളുടെ അതിക്രമം. എ.ഐ.ടി.യു.സി, ബി.എം.എസ്, ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു തുടങ്ങി സംയുക്ത ട്രേഡ് യൂണിയനുകളില്‍പെട്ടവരാണ് നോക്കുകലി ആവശ്യപ്പെട്ടത്. സംഭവത്തിനെതിരെ കടയുടമ ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിനും മുഖ്യമന്ത്രിക്കും തൊഴില്‍ മന്ത്രിക്കും പരാതി നല്‍കി. കഴിഞ്ഞ 24ന് പോത്തന്‍കോട് ജങ്ഷനിലെ നിസീല ട്രേഡേഴ്‌സ് എന്ന പലചരക്ക് മൊത്തവ്യാപാര സ്ഥാപനത്തിലാണ് സംഭവം. രാവിലെ 10.30ന് റീട്ടെയില്‍ കടയില്‍ നാല് ചാക്ക് അരി ലോറിയില്‍ കയറ്റാന്‍ കയറ്റിറക്ക് തൊഴിലാളികളെ വിളിച്ചു. എന്നാല്‍, ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും വരാത്തതിനെ തുടര്‍ന്ന് കടയിലെ തൊഴിലാളികള്‍ ചാക്ക് ലോറിയില്‍ കയറ്റിയ സമയം കയറ്റിറക്ക് തൊഴിലാളികള്‍ വരുകയും ലോറി തടയുകയും ജീവനക്കാരനെ അസഭ്യം വിളിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തു.