*ആശ്രിത നിയമനം: നിലവിലെ രീതിയിൽ മാറ്റം വരുത്താൻ സർക്കാർ.*

സർക്കാർ സർവീസിലിരിക്കെ മരണമടയുന്നവരുടെ ആശ്രിതർക്ക് നേരിട്ട് നിയമനം നൽകുന്നതിനുള്ള ആശ്രിത നിയമനം നിർത്താൻ സർക്കാർ ആലോചന. ചർച്ച ചെയ്യുന്നതിനായി സർവ്വീസ് സംഘടനകളുടെ യോഗം ചീഫ് സെക്രട്ടറി വിളിച്ചു.
     യോഗം മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണെന്നാണ് വിവരം. ഒരു വർഷത്തിനകം ജോലി സ്വീകരിക്കാവുന്നവർക്ക് മാത്രമായി ആശ്രിത നിയമനം പരിമിതപ്പെടുത്താനാണ് ആലോചന. നിയമനം ലഭിച്ചില്ലെങ്കിൽ ആശ്രിതർക്ക് പത്ത് ലക്ഷം രൂപ ആശ്രിത ധനസഹായമായി നൽകാനും തീരുമാനമുണ്ട്.