സെല്ലിൻ്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം സിറ്റി യൂണിറ്റിൽ നിന്നും
2023 ജനുവരി 19 ന് ഗവിയിലേക്ക് "ഉല്ലാസയാത്ര."
"ഗവി" മനസ്സിന് കുളിർമയും, സന്തോഷവും നൽകുന്ന സ്വപ്ന ഭൂമി..
കാനനഭംഗിയുടെ ഒരു വേറിട്ട അനുഭവം എന്ന് തന്നെ പറയാം .പച്ച പുതപ്പണിഞ്ഞ മലനിരകളും , കളകളാരവം മുഴക്കുന്ന അരുവികളും , ഇതിനെല്ലാം ഇടയില്‍ തങ്ങളുടെ ആഹാരം തേടി അലയുന്ന വന്യമൃഗങ്ങളും..മനുഷ്യന്റെ കരവിരുതില്‍ പിറന്ന ഡാമുകളും. അങ്ങനെയങ്ങനെ പോകുന്നു ഗവിയാത്രയിലെ കാഴ്ചകള്‍...
ആങ്ങമുഴിയിൽ നിന്ന് വന മേഖലയിലേക്ക് പ്രവേശിക്കുന്നതോടെ തന്നെ കാലവസ്ഥയും കാഴ്ചകളും വന്യമായിത്തുടങ്ങും.ചീവീടുകളും ചിതൽ കാടകളും കാട്ടരുവികളും ചേർന്നു തീർക്കുന്ന സ്വാഗത ഗാനം. കുയിലിന്റെ കൂ കൂ നാദം,വേഴാമ്പാലുകളുടെ സംഘ ഗാനം....
ഗജവീരന്മാർ ചവിട്ടി മെതിച്ച കുറ്റിക്കാടുകൾ, നാരകവും കുന്തിരിക്കവും, പേരയും മറ്റനേകം കാട്ടു മരങ്ങളും ചേർന്നൊഴുക്കുന്ന കാടിന്റെ സുഗന്ധം....
ഒറ്റക്കൊമ്പൻമാരുടെ വിളയാട്ടം, മ്ലാവുകളുടെ തുള്ളിച്ചാട്ടം, കാട്ടു പോത്തുകളുടെ വീരപ്രകടനം, അട്ടകളുടെ അതിജീവനം....
അങ്ങനെയങ്ങനെ കാട് തൊട്ടറിഞ്ഞ് എഴുപതിലതിലധികം കിലോമീറ്റർ ആനവണ്ടി യാത്ര.
വ്യൂ പോയിന്റുകളിലും മൃഗങ്ങളെ കാണുമ്പോഴുമൊക്കെ നിർത്തിത്തരികയും യാത്ര തീർത്തും ആസ്വാദ്യകരമാക്കുകയും ചെയ്യുന്ന ഡ്രൈവർമാരും, കണ്ടക്ടർമാരുമാണ് ആനവണ്ടിയിലുളളത്.
കെ.എസ്സ്.ഇ.ബിയുടെ കീഴിലുള്ള എട്ട് ഡാമുകളുണ്ട് ഈ കാട്ടു പാതയോരങ്ങളിൽ. അതിൽ അഞ്ചെണ്ണം നമുക്ക് കാണാൻ കഴിയും. മൂഴിയാർ ഡാം , കക്കി ഡാം,ആനത്തോട്, കൊച്ചു പമ്പ, ഗവി.
ഈ കാടിന്റെയും കാട്ടാറുകളുടെയും ഡാമുകളുടെയുമൊക്കെ സൗന്ദര്യത്തിന്റെ ഉത്ഭവം കക്കി ഡാമിൽ നിന്നാണെന്ന് തോന്നും.
സുന്ദരന്മാരായ മലയണ്ണാന്മാരും , തുറിച്ചു നോട്ടക്കാരായ സിംഹവാലൻ കുരങ്ങുകളും, പീലി വിടർത്താൻ മടിച്ചു നിൽക്കുന്ന മയിലുകളും, ഇളം തെന്നലിൽ പാറിപറക്കുന്ന ചിത്രശലഭങ്ങളും.... അങ്ങനെയങ്ങനെ..
സഞ്ചാരികളുടെ മനം നുകരുന്ന പലതും
ഗവിയിൽ കരുതിവച്ചിട്ടുണ്ട്.
ഉല്ലാസയാത്രയുടെ സഞ്ചാരം:
പത്തനംതിട്ടയില്‍ നിന്നും പുറപ്പെട്ട് മൈലപ്ര , മണ്ണാറകുളഞ്ഞി , വടശ്ശേരിക്കര , പെരുനാട് , ചിറ്റാര്‍ , സീതത്തോട് , ആങ്ങമൂഴി , മൂഴിയാര്‍ , കക്കി ഡാം വഴിയാണ് ഗവിയില്‍ എത്തിച്ചേരുന്നത് . അവിടെ നിന്നും പഞ്ചാലിമേട്ടിലേക്ക്.
ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്തിനടുത്തുള്ള ഒരു ഹിൽ സ്റ്റേഷനും വ്യൂ പോയിന്റുമാണ് പാഞ്ചാലിമേട്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 2500 അടി ഉയരത്തിലാണ് പാഞ്ചാലിമേട് സ്ഥിതി ചെയ്യുന്നത്. പച്ചപ്പണിഞ്ഞ പുൽമേടും, തണുത്ത കാലാവസ്ഥയും, കൽമണ്ഡപങ്ങളും ഏവരേയും ആകർഷിക്കും. ഐതീഹ്യമനുസരിച്ച് വനവാസകാലത്ത് പാണ്ഡവരും ഭാര്യ പാഞ്ചാലിയും ഈ കുന്നിൻ മുകളിൽ അഭയം പ്രാപിച്ചിരുന്നു. അതിനാലാണ് പാഞ്ചാലിമേട് എന്ന പേര് വന്നത്.
ഗവിയിലെ യാത്ര നിങ്ങൾക്ക് ഒരിക്കലും
മറക്കാനാകാത്ത ഒരനുഭവമായിരിക്കും.
ഒരാൾക്ക്: 1900 രൂപ മാത്രം
(ഭക്ഷണം,എൻട്രീഫീസ് എന്നിവ ഉൾപ്പെടില്ല.)
ഞങ്ങൾ തയ്യാറായി കഴിഞ്ഞു!
സുരക്ഷിതവും,സന്തോഷകരവും, സുഖകരവുമായ ആനവണ്ടി യാത്രയ്ക്ക്
നിങ്ങളും പോരുന്നില്ലെ? ഞങ്ങളോടൊപ്പം!
കടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനും.
കെ എസ് ആർ ടി സി
തിരുവനന്തപുരം
സിറ്റി
Phone:9995986658
9388855554
8592065557
9446748252
ഗൂഗിൾ ലിങ്ക്
ചുവടെ👇
GAVI CALENDAR -
http://bit.ly/3UjQGpK
GAVI BROCHURE :
http://bit.ly/3VoJ8DB
ബഡ്ജറ്റ് ടൂർസ് ഗൂഗിൽ മാപ്പ് ലിസ്റ്റിംഗിനായി താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്യൂ.👇
BUDGET TOURS, KSRTC
091886 19368
https://maps.app.goo.gl/oHMNgLx3CFCHQLMm7
ഈമെയിൽ - btc.ksrtc@kerala.gov.in
btc.ksrtc@gmail.com
വാട്സാപ്പ് - 91886 19368
കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂർസിന്റെ ടൂർ ട്രിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്ന ചാറ്റ് ബോട്ടിനായി താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്യൂ.
https://my.artibot.ai/budget-tour
കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972
ബന്ധപ്പെടാവുന്നതാണ്.
Like👍 share✅and subscribe▶️
🌐Website: www.keralartc.com
YouTube -
https://youtube.com/channel/UCQO70_lRhoPu__PMrnroIHg
facebook - https://www.facebook.com/KeralaStateRoadTransportCorporation/
linkedin
https://www.linkedin.com/in/ksrtc-mediacell-780522220/
Instagram - https://instagram.com/ksrtcofficial?utm_medium=copy_link
#ksrtc #cmd #gavi #btc