കിളികൊല്ലൂര്‍ സ്വദേശിയായ സൈനികനെയും സഹോദരനെയും മര്‍ദ്ദിച്ച സംഭവത്തില്‍ സസ്പെന്‍ഷനിലായ പൊലീസുകാരെ തിരിച്ചെടുത്തു കൊണ്ടുള്ള ഉത്തരവ് റദ്ദാക്കി. ഡിസംബര്‍ 31ന് ഇറങ്ങിയ ഉത്തരവാണ് തൊട്ടടുത്ത ദിവസം പിന്‍വലിച്ചത്. ഭരണപക്ഷത്തെ പ്രമുഖ നേതാക്കള്‍ ഇടപെട്ടാണ് സസ്പെന്‍ഷന്‍ പിന്‍വലിപ്പിച്ചത്. ഇതിനെതിരെ മറ്റൊരു വിഭാഗം രംഗത്തെത്തിയതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുകയായിരുന്നു.
മുന്‍ കിളികൊല്ലൂര്‍ സി.ഐ, എസ്.ഐ, എ.എസ്.ഐ, സീനിയര്‍ സി.പി.ഒ എന്നിവരാണ് സസ്പെഷനിലുള്ളത്. ഇവരില്‍ ചിലര്‍ ഇടനിലക്കാര്‍ മുഖേന യുവാക്കളുമായി ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും വഴങ്ങിയില്ല.