വിതുരയില്‍ വൃദ്ധ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം വിതുരയില്‍ ഭാര്യയേയും ഭര്‍ത്താവിനേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വിതുര മുളയ്‌ക്കോട്ടുകര സ്വദേശികളായ വൃദ്ധ ദമ്പതികളാണ് ആത്മഹത്യ ചെയ്തത്. ഗുരുമന്ദിരം വീട്ടില്‍ രാജേന്ദ്രന്‍ (63), ഭാര്യയായ സതിയമ്മ (62) എന്നിവരാണ് മരിച്ചത്.വീടിന്റെ സമീപത്തെ രണ്ട് മരത്തില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ വിതുര പൊലീസ് അന്വേഷണം ആരംഭിച്ചു.