നൽകാമെന്ന് പറഞ്ഞ് പലരിൽ
നിന്നായി ലക്ഷങ്ങൾ കബളിപ്പിച്ച
സ്ഥാപന ഉടമയായ ആറ്റിങ്ങൽ
മൂന്നുമുക്ക് ജംഗ്ഷന് സമീപം
ശ്രീകൃഷ്ണ വിലാസം ബംഗ്ലാവിൽ
വരുൺ കൃഷ്ണ(28) യെ ആറ്റിങ്ങൽ
പോലീസ് അറസ്റ്റ് ചെയ്തു.
ആറ്റിങ്ങൽ മാമം കേന്ദ്രമായി
പ്രവർത്തിച്ചിരുന്ന വി കെ ആട്ടോ
മൊബൈൽസ് എന്ന സ്ഥാപനം വഴി
ഇലക്ട്രിക് ഓട്ടോറിക്ഷ
നൽകാമെന്ന് പറഞ്ഞ് നെടുമങ്ങാട്
സ്വദേശി അബ്ദുൾ കരീം എന്നയാളിൽ
നിന്നും 375000/- രൂപയും,
തിരുവനന്തപുരം മണക്കാട് സ്വദേശി
സതീഷ് കുമാർ എന്നയാളിൽ നിന്നും
350000/- രൂപയും കബളിപ്പിച്ചത്.
ഓട്ടോയും പണവും നൽകാതെ
ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന
വരുൺ കൃഷ്ണയെ ആറ്റിങ്ങൽ
ഡി.വൈ.എസ്.പി ജി ബിനുവിൻറ
നിർദേശപ്രകാരം ആറ്റിങ്ങൽ
ഐ.എസ്.എച്.ഒ തൻസി അബ്ദുൽ സമദ്,
എസ്.ഐ മാരായ ഉണ്ണികൃഷ്ണൻ നായർ,
റാഫി, എ. എസ്. ഐ രാജീവൻ,
എസ്.പി.സി.ഒ മനോജ് കുമാർ, പ്രസേനൻ,
റിയാസ് എന്നിവരടങ്ങിയ
സംഘമാണ്
പ്രതിയെ
അറസ്റ്റ് ചെയ്തത്.
സമാനമായ രീതിയിൽ
മറ്റാരെയെങ്കിലും
കബളിപ്പിച്ചിട്ടുണ്ടോ എന്ന്
പോലീസ് അന്വേഷണം നടത്തി
വരികയാണ്. കോടതിയിൽ
ഹാജരാക്കിയ പ്രതിയെ റിമാൻഡ്
ചെയ്തു.