വെള്ളക്കരം വർധിപ്പിക്കാൻ എൽഡിഎഫ് അനുമതി; തീരുമാനം ജല അതോറിറ്റിയുടെ നഷ്ടം നികത്താൻ

തിരുവനന്തപുരം• വെള്ളക്കരം വർധിപ്പിക്കാൻ എല്‍ഡിഎഫ് യോഗത്തിന്റെ അനുമതി. ലീറ്ററിന് ഒരു പൈസ വർധിപ്പിക്കും. ജലവിഭവ മന്ത്രിയുടെ ശുപാർശ യോഗം അംഗീകരിച്ചു. 2391.89 കോടി രൂപയുടെ നഷ്ടത്തിലാണ് ജല അതോറിറ്റി. ഈ നഷ്ടം നികത്താനാണ് കരം വർധിപ്പിക്കുന്നത്.ജല അതോറിറ്റിയുടെ കടം കാരണം പ്രവർത്തനങ്ങൾ നടത്താനോ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകാനോ കഴിയാത്ത സ്ഥിതിയാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു. ജല അതോറിറ്റിയെ കൂടുതൽ മെച്ചപ്പെടുത്താൻ ഈ തീരുമാനത്തിലൂടെ കഴിയും. കുടിശിക കൊടുത്തില്ലെങ്കില്‍ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയുണ്ടാകുമെന്നും ഇ.പി.ജയരാജൻ പറഞ്ഞു.