ചാര്‍ജ് ചെയ്യുന്നതിനിടെ സ്‌കൂട്ടര്‍ കത്തിനശിച്ചു; നഷ്ടപരിഹാരം തേടി ഉടമ
January 31, 2023
വീട്ടില്‍നിന്ന് ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തിനശിച്ചു. കാട്ടാമ്പള്ളി കാഞ്ഞിരത്തറയിലെ എം. സിദ്ദീഖിന്റെ സ്‌കൂട്ടറാണ് തിങ്കളാഴ്ച കത്തിയമര്‍ന്നത്. രാവിലെ എട്ടിനായിരുന്നു സംഭവം.
തീ വീട്ടിലേക്കും പടര്‍ന്ന് ഭാഗികമായി കേടുപാട് സംഭവിച്ചു. തീ പടരുന്നത് കണ്ടതോടെ വീട്ടുകാര്‍ പുറത്തേക്ക് ഇറങ്ങിയോടുകയായിരുന്നു. വാഹനത്തിനും വീടിനുമുണ്ടായ നഷ്ടത്തിന് പരിഹാരം ലഭിക്കുന്നതിനായി കമ്പനിയെ സമീപിച്ചിരിക്കയാണ് സിദ്ദീഖ്.