കൊച്ചി: മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണിന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകം ചര്‍ച്ചയാക്കുന്നത്. സ്‌റ്റോറിയിലെ താരം മറ്റാരുമല്ല, ചലചിത്രതാരം ബിജു മേനോന്‍. ബിജു മേനോന്റെ ചെറുപ്പകാലത്തെ ഫോട്ടോയാണ് സഞ്ജു പങ്കുവച്ചിരിക്കുന്നത്. അതും തൃശൂര്‍ ജില്ല ക്രിക്കറ്റ് അസോസിയേഷന് കീഴില്‍ കളിച്ചികൊണ്ടിരിക്കുമ്പോഴുള്ള തിരിച്ചറിയില്‍ കാര്‍ഡ്. പലര്‍ക്കും പുതിയ അറിവായിരുന്നു ഇത്. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെട്ടു. അദ്ദേഹം പേസറായിരുന്നുവെന്നും പരിക്കേറ്റതിനെ തുടര്‍ന്ന് ക്രിക്കറ്റില്‍ തുടര്‍ന്നില്ലെന്നും ചില ഫേസ്ബുക്ക് കമന്റുകള്‍ വന്നു. സഞ്ജുവിനും പുതിയ അറിവായിരുന്നു ഇത്. ചിത്രത്തിന് സഞ്ജു നല്‍കിയ ക്യാപ്ഷന്‍ ഇങ്ങനെയായിരുന്നു. ''അറിഞ്ഞില്ല... ആരും പറഞ്ഞില്ല..'' കൂടെ രണ്ട് സ്‌മൈലിയും ചേര്‍ത്തിട്ടുണ്ട്. ഞങ്ങളുടെ സൂപ്പര്‍ സീനിയറാണെന്നും പറഞ്ഞ് ബിജു മേനോനെ മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. സഞ്ജു പങ്കുവച്ച പോസ്റ്റ് കാണാം...