പട്ടി നക്കിയ ജീവിതം എന്ന് നിങ്ങള്‍ കേട്ടിട്ടില്ലേ എന്നും ഇപ്പോള്‍ അതാണ് എന്റെ അവസ്ഥ എന്നുമാണ് രഞ്ജിനി ഹരിദാസ് പറയുന്നത്. ഒരു കാര്യത്തിലും ഫോക്കസ് ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. വളരെ സ്‌ട്രെസ്സ് നിറഞ്ഞ അവസ്ഥയിലാണ് എന്നും എന്താണ് നടക്കുന്നത് എന്നും എന്താണ് ചെയ്യേണ്ടത് എന്നും തുടങ്ങിയ എല്ലാ കാര്യങ്ങളിലും കണ്‍ഫ്യൂഷന്‍ ആണ് എന്നാണ് രഞ്ജിനി പറയുന്നത്. ഒരു കാര്യത്തിലും ഇപ്പോള്‍ പ്രത്യേകിച്ചു താല്പര്യവും ലക്ഷ്യവും ഒന്നുമില്ല എന്നാണ് താരം പറയുന്നത്.വീട്ടിലേക്ക് തിരികെ വരണം എന്ന് ആഗ്രഹം ഇല്ല. എവിടെയെങ്കിലും ഒക്കെ യാത്ര ചെയ്തു നടക്കുവാന്‍ ആണ് താല്പര്യം. അറിയുന്ന വ്യക്തികളെ കാണുവാന്‍ താല്പര്യമില്ല. കൂടുതല്‍ സമയവും ഒറ്റയ്ക്ക് ഇരിക്കുവാന്‍ ആണ് ഇഷ്ടം. ചിലപ്പോള്‍ ഇത് ഡിപ്രഷന്‍ ആയിരിക്കാം. മിഡ് ലൈഫ് ക്രേസിനസ് ആവാനുള്ള എല്ലാ ലക്ഷണങ്ങളും കാണുന്നുണ്ട് എന്നാണ് രഞ്ജിനി പറയുന്നത്.