ദേശീയപാതയിൽ കടമ്പാട്ടുകോണം ഉടയൻകാവ് ക്ഷേത്രത്തിന് സമീപത്തെ ചാരുമരത്തിൽ കയറിയ യുവാവ് ആത്മഹത്യാ ഭീക്ഷണി മുഴക്കി.

ദേശീയപാതയിൽ കടമ്പാട്ടുകോണം ഉടയൻകാവ് ക്ഷേത്രത്തിന് സമീപത്തെ ചാരുമരത്തിൽ കയറിയ യുവാവ് ആത്മഹത്യാ ഭീക്ഷണി മുഴക്കി. കടമ്പാട്ടുകോണം മല്ലിവിള പുത്തൻവീട്ടിൽ വിശാഖ് എന്ന യുവാവ് ആണ് ആത്മഹത്യാ ഭീക്ഷണി മുഴക്കിയത്. ഇന്നലെ പകൽ രണ്ടു മണിയോടെയാണ് സംഭവം. നാവായിക്കുളം ഫയർഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സി എ പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ഇയാളെ അനുനയിപ്പിച്ച് താഴെ ഇറക്കി. ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് യുവാവിനെ പ്രകോപിപ്പിച്ചതെന്നാണ് നാട്ടിലെ ചർച്ച . ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ വി എസ് ഷജീം, അനീഷ് , ആർ അരവിന്ദ് , വിഷ്ണു എസ് നായർ , പ്രവീൺ , ബിജു എന്നിവരും ഫയർഫോഴ്സ് സംഘത്തിൽ ഉണ്ടായിരുന്നു