മൂന്നാർ : ഒറ്റയാൻ പടയപ്പയെ പ്രകോപിപ്പിച്ച് ജീപ്പ് ഡ്രൈവർമാർ. മൂന്നാർ കടലാറിലും കുറ്റിയാർ വാലിയിലുമാണ് ആനയെ അകാരണമായി ഡ്രൈവർമാർ പ്രകോപിപ്പിച്ചത്. ആനയുടെ മുൻപിൽ തുടരെ ഹോൺ മുഴക്കിയും ജീപ്പ് ഇരപ്പിച്ചുമായിരുന്നു പ്രകോപനം.
കടലാറിലെ തേയില തോട്ടത്തിൽ ശാന്തനായി നിൽക്കുന്നതിനിടെയാണ് ജീപ്പ് ഡ്രൈവർ ആനയെ വിരട്ടാൻ ശ്രമിച്ചത്. കുറ്റിയാർ വാലിയിൽ രാത്രി ആനയുടെ മുൻപിൽ വന്നുപെട്ട ജീപ്പ് യാത്രക്കാർ ആന ശാന്തനായി നിൽക്കുന്നതിനിടെ പ്രകോപനമുണ്ടാക്കുകയായിരുന്നു.