ആലപ്പുഴ തൊട്ടപ്പള്ളിയിൽ കായലിൽ ചാടിയ പെൺകുട്ടിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയ കിളിമാനൂർ സ്വദേശി വിഷ്ണുവിനെ കിളിമാനൂരിലെ പ്രഭാതസവാരിക്കാരുടെ കൂട്ടായ്മയായ മോർണിംഗ് ബേർഡ്സ് ആദരിച്ചു. കിളിമാനൂർ RRV ബോയ്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആറ്റിങ്ങൽ MLA OS അംബിക വിഷ്ണുവിന് ഉപഹാരം സമ്മാനിച്ചു. പ്രസിഡന്റ് വിനോദ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി. N സന്തോഷ് സ്വാഗതം പറഞ്ഞു. കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് TR മനോജ്, വാർഡ് മെമ്പർ 'മോഹൻകുമാർ, Ad. ശ്രീകുമാർ, സ്കൂൾ PTA പ്രസിഡന്റ് അനൂപ് ജി. നായർ. ഹെഡ് മാസ്റ്റർ വേണു, ജി. പോറ്റി, ബിജു എന്നിവർ സംസാരിച്ചു.