മാളികപ്പുറത്തിനടുത്ത് കതിന നിറയ്ക്കവേ പൊട്ടി, മൂന്ന് പേര്‍ക്ക് പരിക്ക്

പത്തനംതിട്ട: ശബരിമലയിൽ മാളികപ്പുറത്തിനടുത്ത് കതിന പൊട്ടി അപകടം. മൂന്ന് പേർക്ക് പരിക്കേറ്റു. ജയകുമാര്‍, അമല്‍, രജീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂന്ന് പേരെയും സന്നിധാനം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കതിന നിറയ്ക്കുന്നതിനിടെ പൊട്ടുകയായിരുന്നു.