കോലിയക്കോട് ബിവറേജസ് ഔട്ട്ലെറ്റിന്റെ പൂട്ടുകൾ തകർത്താണ് കള്ളൻമാർ അകത്ത് കയറിയത്. രാവിലെ ജീവനക്കാർ എത്തിയ സമയത്താണ് പൂട്ടുകൾ തകർന്ന നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞദിവസം രാത്രിയോടെ ആയിരുന്നു സംഭവം. പൂട്ടു പൊളിച്ച് അകത്തു കടന്നവർ സിസിടിവി ക്യാമറകൾ ഓഫ് ചെയ്ത നിലയിൽ ആയിരുന്നു.
മദ്യക്കുപ്പികളോ, സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന പണമോ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചു വരുകയാണ്.
വെഞ്ഞാറമൂട് പോലീസും എക്സൈസ് ഡിപ്പാർട്ട്മെന്റും സ്ഥലത്തെത്തി പരിശോധനകൾ നടത്തി.