പഴകിയതും ശുചീകരണസംവിധാനം ഇല്ലാത്തതും ശോചനീയ അവസ്ഥയില്‍ പ്രവര്‍ത്തിച്ചതുമായ വാളിക്കോട് ബിലാല്‍ ഹോട്ടല്‍ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കി. ക്രൗണ്‍ ബേക്കറി,നെപ്ട്യൂണ്‍ ബേക്കറി,ഹോട്ടല്‍ കിച്ചണ്‍ സല്‍കാര എന്നിവിടങ്ങളില്‍ നിന്ന് ഷവര്‍മ്മ ഉള്‍പ്പെടെയുള്ള പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു. സംസം റസ്റ്റോറന്റില്‍ നിന്ന് 4 കിലോയും ക്രൗണ്‍ ബേക്കറിയില്‍ നിന്ന് 5 കിലോയും നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുക്കുകയും നോട്ടീസ് നല്‍കുകയും ചെയ്തു.
ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗവും വില്പനയും വര്‍ദ്ധിച്ചു വരുന്നതായും വൃത്തിഹീനമായ നിലയില്‍ ഭക്ഷണം പാകം ചെയ്ത് വില്പന നടത്തുന്നതായും ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനകള്‍ കര്‍ശനമാക്കുന്നതെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. പരിശോധനയില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അജയകുമാര്‍,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജി,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഷബ്ന,ബിജു സോമന്‍ എന്നിവര്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും കര്‍ശന പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥര്‍ ആറിയിച്ചു.