പാരിപ്പള്ളി .തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യാപിതാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി . പാരിപ്പള്ളി കടമ്പാട്ടുകോണം വിനീത് ഭവനില്‍ ബാബു മകന്‍ വിപിന്‍(27) ആണ് പാരിപ്പള്ളി പോലീസിന്‍റെ പിടിയിലായത്. സ്ഥിരം മദ്യപാനിയും ലഹരിക്ക് അടിമയുമായ പ്രതി ഭാര്യയുമായി സ്ഥിരം വഴക്കുണ്ടാക്കുമായിരുന്നു. ഇയാളുടെ ഉപദ്രവം സഹിക്കവയ്യാതെ എഴിപ്പുറത്തുള്ള വീട്ടില്‍ പിതാവിനോടൊപ്പം താമസിച്ചു വരികയായിരുന്നു യുവതി. കഴിഞ്ഞ മാസം 22 ആം തീയതി മദ്യലഹരിയില്‍ വീട്ടിലെത്തിയ പ്രതി ഭാര്യയെ തന്നോടൊപ്പം അയക്കണമെന്ന് ആക്രോശിച്ചുകൊണ്ട് ബഹളം ഉണ്ടാക്കി. എന്നാല്‍ ഭാര്യാ പിതാവായ പ്രസാദ് അതിന് തയ്യാറായില്ല. ഈ വിരോധത്തില്‍ പ്രതി കൈയ്യില്‍ കരുതിയിരുന്ന മാരകായുധം കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു....