അതിശൈത്യത്തെ തുടർന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡൽഹിയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. അതീവ ജാഗ്രത പാലിക്കാനാണ് ജനങ്ങൾക്ക് ഡൽഹി സർക്കാർ നൽകിയ നിർദേശം. ( orange alert in delhi ).ഡൽഹിയിലെ ശരാശരി താപനില 2 മുതൽ 6 ഡിഗ്രി വരെ മാത്രമാണ്. ശ്രീനഗറിൽ താപനില -8 വരെ താഴ്ന്നു. ചണ്ഡീഗഡിൽ താപനില 2 ഡിഗ്രിയായി. ജനുവരി 16 മുതൽ 18 വരെയുള്ള ദിവസങ്ങളിൽ ശീതതരംഗത്തിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.അതികഠിന ശൈത്യത്തെ തുടർന്ന് മിക്കയിടങ്ങളിലും തെരുവിൽ താമസിക്കുന്നവർക്കായി ഷെൽറ്റർ ഹോമുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മികച്ച സജ്ജീകരണങ്ങളാണ് ഷെൽറ്റർ ഹോമുകളിൽ ഒരുക്കിയിരിക്കുന്നത്. ടിവി, പുസ്തകങ്ങൾ, ഡോക്ടർമാരുടെ സേവനം ഇങ്ങനെ നീളുന്നു സജ്ജീകരണം.