എൽഐസി അഡ്മിസ്ട്രേറ്റിവ് ഓഫിസറായ ദേവി മാത്രമാണു വീട്ടിൽ താമസിക്കുന്നത്. മുൻ പ്രഫസറായ ഭർത്താവ് ദക്ഷിണാഫ്രിക്കയിലാണ്. ദേവി തളിക്കുളത്തുള്ള ബന്ധുവീട്ടിലേക്കു രാവിലെ പത്തോടെ പോയിരുന്നു. ഉച്ചയ്ക്കു രണ്ടോടെ തിരിച്ചെത്തിയപ്പോഴാണു മോഷണവിവരം അറിഞ്ഞത്.
മുകൾനിലയിലെ വാതിൽ കുത്തിത്തുറന്നാണു മോഷ്ടാവ് അകത്തുകയറിയതെന്നു പൊലീസ് പറഞ്ഞു. മുകൾനിലയിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണു നഷ്ടപ്പെട്ടത്. അലമാരയിലെ ഉൾപ്പെടെ വീട്ടിലെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്.