കോഴിക്കോട് കുറ്റ്യാടി കുന്നുമ്മലില്‍ അമ്മയെയും എട്ടുമാസം പ്രായമായ കുഞ്ഞിനെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ അര്‍ധരാത്രിയോടെയാണ് ഇരുമ്പന്‍തടം സ്വദേശി വിസ്മയയെയും (25) എട്ടുമാസം പ്രായമുള്ള മകളെയും കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ പഞ്ചായത്ത് കിണറ്റില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. രാവിലെ അഗ്നിശമന സേനയെത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹങ്ങള്‍ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.